nel

കൊല്ലങ്കോട്: പല്ലശ്ശന കൃഷിഭവന്റെ പരിധിയിലുള്ള 32 സമിതികളിലും സംഭവിച്ച കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷക കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം. വിളവെടുപ്പുകാലത്തെ കനത്തമഴയും ന്യൂനമർദ്ദവുമാണ് കർഷകർക്ക് നഷ്ടമുണ്ടാക്കിയത്.

വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി ഓഫീസർ മുൻകൈ എടുക്കണമെന്നും, നഷ്ടം സംഭവിച്ച കർഷകർക്ക് രണ്ടാം വിളയ്ക്ക് ആവശ്യമായ നെൽവിത്തുകൾ സൗജന്യമായി നൽകണമെന്നും, തുടർ നടപടികൾക്കായി കൃഷി മന്ത്രിക്ക് നിവേദനം നൽക്കാനും കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. രാജപ്പൻ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. രാമനാഥൻ, ആർ. ജയനാരായണൻ, എസ്. പത്മകുമാരി, വി. അനിൽ, രാധാകൃഷ്ണൻ മഞ്ഞതൊടി, വേണു തൂറ്റോട്, സുനിൽ തേവോടുകളം എന്നിവർ പ്രസംഗിച്ചു.