മണ്ണാർക്കാട്: അട്ടപ്പാടിയിൽ ലാൻഡ് ട്രിബ്യൂണൽ ഓഫീസ് പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ റവന്യൂ മന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞ മാർച്ച് മാസം വരെ പ്രവർത്തിച്ചിരുന്ന ഓഫീസാണ് അട്ടപ്പാടിയിലെ ലാൻഡ് ട്രിബ്യൂണൽ. എന്നാൽ തുടർന്ന് പ്രവർത്തനം നടക്കുന്നില്ല. അതിനാൽ ഈ ഓഫീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻ സഭ പാലക്കാട് ജില്ലാ സെക്രട്ടറി പി. മണികണ്ഠൻ റവന്യൂ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. അട്ടപ്പാടിയിൽ ലാൻഡ് ട്രിബ്യൂണൽ ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പി. മണികണ്ഠൻ പറഞ്ഞു.