അലനല്ലൂർ: 2020 - 21 സാമ്പത്തിക വർഷത്തിലെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച അലനല്ലൂർ പഞ്ചായത്തിലെ അലനല്ലൂർ ചന്തപ്പടി ഹൈസ്‌കൂൾ ബൈപ്പാസ് റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ. ഹംസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബഷീർ തെക്കൻ, പഞ്ചായത്ത് മെമ്പർ എം.കെ. ബക്കർ, റഷീദ് ആലായൻ, കെ. വേണുഗോപാൽ, ഉസ്മാൻ കൂരിക്കാടൻ, തച്ചമ്പറ്റ ഹംസ, സൈനുദ്ദീൻ ആലായൻ, യൂസഫ് പാക്കത്ത്, ഹംസ ആക്കാടൻ, എം. ബുഷൈർ അരിയക്കുണ്ട്, സത്താർ കമാലി, താഹിർ അലനല്ലൂർ, സിനാൻ തങ്ങൾ, യൂസഫ് ചോലയിൽ, ഖാദർ വി.ടി
തുടങ്ങിയവർ സംബന്ധിച്ചു.