കുമരംപുത്തൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ കവി അരങ്ങും കർഷക കർഷക തൊഴിലാളികളെയും കലാകാരൻമാരെയും ആദരിക്കൽ ചടങ്ങും കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജൻ ആമ്പാടത്ത് അദ്ധ്യക്ഷനായി. സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഇപ്പു, അൻവർ ആമ്പാടത്ത്, കെ.പി. ഹംസ, ശശിധരൻ, വി.പി. ശശികുമാർ, തോമസ് മാസ്റ്റർ, കെ.പി. മൊയ്തു, കെ.പി. യ്തീൻ കുട്ടി , നൗഫൽ തങ്ങൾ, ഗിരിഷ് ഗുപ്ത, ഷെഫിക്ക് ഷാനു നിഷാനു, ഹമീദ് ചങ്ങലീരി, ഇർഫാൻ എന്നിവർ സംസാരിച്ചു.