മണ്ണാർക്കാട്: സി.പി.എം മണ്ണാർക്കാട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി ജയരാജ് അദ്ധ്യക്ഷനായി. ഡോ. സ്‌നേഹ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ്, പി. ദാസൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.പി. റഷീദ് ബാബു, പി.കെ ഉമ്മർ, സി.പി പുഷ്പാനന്ദ്, വത്സല കുമാരി, ഹക്കീം മണ്ണാർക്കാട്, പി. രാകേഷ്, നൗഷാദ്, വിനോദ്, സനീഷ്, ഷഫീക്, എൻ. അജീഷ് കുമാർ, മുഹമ്മദ് അഷറഫ് എന്നിവർ നേതൃത്വം നൽകി.