പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന് ഒ.ഡി.എഫ് പ്ലസ് പദവി. ഗ്രാമപ്രദേശങ്ങളിൽ വെളിയിട വിസർജ്ജന മുക്ത പഞ്ചായത്തെന്ന പദവി കൈവരിച്ച കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിന് അധിക മാനദണ്ഡങ്ങൾ കൂടി പാലിച്ചതിലൂടെയാണ് ഒ.ഡി.എഫ് പ്ലസ് പഞ്ചായത്തെന്ന പദവി ലഭിച്ചത്.
പ്ലാസ്റ്റിക് മാലിന്യ പരിപാലനം, ഖരദ്രവ മാലിന്യ പരിപാലനം, സമ്പൂർണ കുടിവെള്ള പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ മാലിന്യ നിർമ്മാർജ്ജന പദവി കൂടി കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസാദി ക അമ്യത് മഹോൽസവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനം പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി നിർവഹിച്ചു. വികസന കാര്യ ചെയർമാൻ പി.എം നൗഫൽ തങ്ങൾ അദ്ധ്യക്ഷനായി.
സ്ഥിരം സമിതി ചെയർമാൻമാരായ സഹദ് അരിയൂർ, ഇന്ദിര മാടത്തുംപുളളി, വാർഡ് മെമ്പർമാരായ ഷരീഫ് ചങ്ങലീരി, റസീന വറോടൻ, സിദ്ദീഖ് മല്ലിയിൽ, ഹരിദാസൻ ആഴ്വാഞ്ചേരി, ടി.കെ. ഷമീർ, ഉഷ വളളുവമ്പുഴ, ശ്രീജ, സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, വി.ഇ.ഒ യാസർ അറഫാത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ഷാഹിന എരേരത്ത് തുടങ്ങിയവർ സംബന്ധിച്ചു.