മണ്ണാർക്കാട്: ബി.ജെ.പി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ത്രിവർണ പതാക ജാഥ നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. മനോജ് നിയോജക മണ്ഡലം പ്രസിഡന്റ് എ. പി. സുമേഷ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ. ബാലഗോപാലൻ, ടി.വി. സജി, വൈസ് പ്രസിഡന്റ്മാരായ എം. സുബ്രമണ്യൻ, ടി.എം. സുധ,ടി.വി. പ്രസാദ്, ശ്രീധരൻ, പരമേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി.