മണ്ണാർക്കാട്: തെങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഹരിദാസ് ആറ്റക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, മണ്ഡലം വൈസ് പ്രസിഡന്റ് ശിവദാസ്, മണ്ഡലം ജനറൽ സെക്രട്ടറി മോഹനൻ, ഓമനക്കുട്ടൻ, ഹരിദാസൻ, ജാഫറലി, സിദ്ധീഖ്, റഷീദ്, അബ്ദുറഹ്മാൻ, ഹസി മാത്തച്ചൻ തുടങ്ങിയവർ പങ്കെടുത്തു.