കോട്ടോപ്പാടം: ഒക്‌ടോബർ രണ്ട് വിഖായ ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് അലനല്ലൂർ മേഖല തല കോട്ടോപ്പാടം സി.എച്ച്.സിയിൽ വിഖായ ദിനാചരണം നടന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്ലടി ബക്കർ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഹബീബ് ഫൈസി കോട്ടോപ്പാടം, ജില്ലാ വിഖായ ചെയർമാൻ എം.കെ. ഷൗക്കത്ത് അലനല്ലൂർ, ഒ.എം. ഇസ്ഹാഖ് ഫൈസി, റഷീദ് കല്ലടി, വി. ഹസൻ ഫൈസി കുളപ്പറമ്പ്, ഹോസ്പിറ്റൽ സ്റ്റാഫ് (എച്ച്.എ) ഉമ്മർ ഒറ്റകത്ത് ,റഷീദ് മുത്തനിൽ, സാലിം എ.ബി റോഡ്, സഫ്വാൻ അക്കര, റഷീദ് പാറപ്പുറം, ഫവാസ് പച്ചീരി, സൈനുദ്ദീൻ അലനല്ലൂർ, ഷുഹൈബ് അലനല്ലൂർ, ഹാറൂൻ റഷീദ് തിരുവിഴാംകുന്ന്, റഫീഖ് സി.പി, കബീർ അആറോഡ്, കബീർ കോട്ടോപ്പാടം, ആദിൽ സി.എച്ച്, സൽമാനുൽ ഫാരിസ് എന്നിവർ പങ്കെടുത്തു.