ഷൊർണൂർ: ഗാന്ധി ജയന്തി ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബി.ജെ.പി. ആദരം. ഗണേഷ്ഗിരി 23-ാം വാർഡിലാണ് വാർഡ് കൗൺസിലർ ഇ.പി. നന്ദകുമാറിന്റെ നേതൃത്ത്വത്തിൽ ആദരച്ചടങ്ങ് നടത്തിയത്. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ മുതിർന്ന തൊഴിലുറപ്പ് തൊഴിലാളി കോച്ചി അമ്മായിയെ പൊന്നാട അണിയിച്ചു. മറ്റു തൊഴിലാളികളെ ഉപഹാരം നൽകിയും ആദരിച്ചു. ബി.ജെ.പി.നേതാക്കളായ എം.പി. സ്തീഷ് കുമാർ, കെ. പ്രസാദ്, ആർ. രഞ്ജിത്ത്, ഷാജു, രാജ്കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.