പാലക്കാട്: എലപ്പുള്ളി ശ്രീ നാരായണ പബ്ലിക് സ്‌കൂളിൽ ഗാന്ധി ജയന്തി ആചരിച്ചു. ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി. ബാലൻ, ട്രഷറർ എ.കെ. വാസുദേവൻ, സ്‌കൂൾ പ്രിൻസിപ്പൽ എസ്. കൃഷ്ണപ്രസാദ്, അദ്ധ്യാപക രക്ഷാകർതൃ ഭാരവാഹികളായ കേശവദാസ്, ശശികുമാർ, ഗിരീഷ്‌കുമാർ, രാമകൃഷ്ണൻ, ഷൈനി പ്രകാശ്, പ്രകാശൻ, കാർത്തിക് എന്നിവർ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന ഗാന്ധി അനുസ്മരണ യോഗത്തിൽ ഗാന്ധിയൻ ആദർശങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രസക്തി ഗാന്ധിജിയെ കാലാതീതനാക്കുന്നുവെന്ന് സി. ബാലൻ അഭിപ്രായപ്പെട്ടു. ചെറുതാണ് സുന്ദരം എന്ന ഗാന്ധിയൻ ആപ്തവാക്യം കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങൾ മുതലായ നാം ഇന്ന് നേരിടുന്ന പ്രശനങ്ങൾക്കുള്ള പരിഹാരമാണ് ഗാന്ധിജി അന്ന് പറഞ്ഞതെന്ന് ചടങ്ങിൽ സംസാരിച്ച കൃഷ്ണപ്രസാദ് പറഞ്ഞു. തുർന്ന് പി.ടി.എ ഭാരവാഹികൾ സ്‌കൂൾ പരിസരവും ക്ളാസ് മുറികളും വൃത്തിയാക്കി.