പട്ടാമ്പി: അഞ്ച് ദേശങ്ങളുടെ തട്ടകത്ത് അമ്മയായ പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ കന്നിമാസത്തിലെ ആയില്ല്യ താലപ്പൊലി ആഘോഷിച്ചു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും മറ്റും ഉണ്ടായിരുന്നു. ക്ഷേത്രം മേൽശാന്തി നാരായണൻ ഏമ്പ്രാന്തിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങ് മാത്രമായിരുന്നു നടന്നത്.