അഗളി: ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അട്ടപ്പാടിയും എസ്.പി.സി പാലക്കാടുമായി സഹകരിച്ച് ഗാന്ധിജയന്തി ദിനത്തിൽ 'എന്റെ ബാപ്പുജി ' എന്ന പരിപാടി സംഘടിപ്പിച്ചു. അട്ടപ്പാടി മേഖലയിലെ വിവിധ സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നായി 400 വിദ്യാർത്ഥികൾ പങ്കെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനു അദ്ധ്യക്ഷനായി. പ്രിവന്റീവ് ഓഫീസറും പ്രോഗ്രാം കോ- ഓർഡിനേറ്ററുമായ എസ്. രവികമാർ സ്വാഗതം
പറഞ്ഞു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം.എം. നാസർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.പി.സി പാലക്കാട് അസി. നോഡൽ ഓഫീസർ എൻ. സതീന്ദ്രൻ ഗാന്ധി സ്മൃതി സന്ദേശം നൽകി. തുടർന്ന് മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസെടുത്തു.
അഗളി ഗവ. സ്‌കൂളിലെ കമ്യൂണിറ്റി പൊലീസ് ഓഫീസർ ജോസഫ് ആന്റണി, ജനമൈത്രിയിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വിപിൻദാസ് എന്നിവർ സംസാരിച്ചു. പ്രിവന്റീവ് ഓഫീസർമ്മാരായ ഷാജികുമാർ, ജിജിലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനു, ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.