mlp-bdjs
ബി.ഡി.ജെ.എസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിജയ ദിനാചരണം.

മലമ്പുഴ: കൊവിഡ് ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കുന്ന കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആദരം അർപ്പിച്ചു ബി.ഡി.ജെ.എസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനം വിജയ ദിവസമായി ആചരിച്ചു.

ചടങ്ങിൽ മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികൾക്ക് ആദരം അർപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി. സുരേഷ്, ജില്ലാ ട്രഷറർ നിവിൻ ശിവദാസ് എന്നിവർ സംസാരിച്ചു. സജേഷ് കുമാർ നന്ദി പറഞ്ഞു.