3
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്യുന്നു.

നെന്മാറ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 152-ാം ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും, മഹാത്മ സ്മൃതി സംഗമവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. സോമൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രഭിത ജയൻ, പി.പി. ശിവപ്രസാദ്, ആർ. വേലായുധൻ, എ. മോഹനൻ, എ. രാധാകൃഷ്ണൻ, ആർ. ചന്ദ്രൻ, എസ്‌. സോമൻ, എൻ. ഗോകുലൻ, പ്രദീപ് നെന്മാറ, അമീർജാൻ, ബാബു വക്കാവ്, ആർ. അനൂപ്, ഡാനിഷ് മാത്യു, പ്രമോദ് മാട്ടുപാറ, അജിഷ് വക്കാവ്, സുതിത സുകുമാരൻ, ശ്രുതിരാജ്, പ്രമോദ് നെൻമാറപാടം എന്നിവർ സംസാരിച്ചു.