gg
പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: മഹാത്മ ഗാന്ധിയുടെ ജന്മദിനം ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവൻ ആചരിക്കുകയാണെന്നും, ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശാനുസരണം ലോക സമാധാന ദിനമായി അനുഷ്ഠിക്കുന്ന ഗാന്ധിജയന്തി ദിനം മഹാത്മ ഗാന്ധിയുടെ ആശയങ്ങൾക്കും കാഴ്ചപാടുകൾക്കുമുള്ള ലോക രാജ്യങ്ങളുടെ അംഗീകാരമാണെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയപാടം ജംഗ്ഷനിൽ ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാട്ടുകുളത്തിൽ ഇ.വി. കണ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൊടിമരത്തിൽ പതാക ഉയർത്തി മഹാത്മഗാന്ധിജിയുടെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിന് എം.പി നേതൃത്വം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ നേതാക്കളായ പി. ബാലഗോപാൽ, സി. ബാലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, ചീങ്ങനൂർ മനോജ്, എം. സുനിൽകുമാർ, സുധാകരൻ പ്ലാക്കാട്ട്, റാഫി ജൈനിമേട്, കെ.എൻ. സഹീർ നഗരസഭാ അംഗങ്ങളായ ഡി. ഷജിത് കുമാർ, പി.എസ്. വിബിൻ, സി. നിഖിൽ, പ്രഫുൽകുമാർ, പ്രിയ വെങ്കിടേഷ്, സി.ആർ. വെങ്കിടേശ്വരൻ, അഖിലേഷ് അയ്യർ, കാട്ടുകുളത്തിൽ സൂരജ് എന്നിവർ സംസാരിച്ചു.