വടവന്നൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി ജയന്തി ദിനാചരണം കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാമനാഥൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതീഷ് ബാലൻ കർഷക കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഇക്ബാൽ, കെ.എൻ. മോഹൻദാസ്, ടി. മാണിക്കൻ, എസ്. പ്രവീൺ, കെ.ബി. അജോയ്, കെ. രാജൻ വി. അജി, അബ്ബാസ് പൊക്കുന്നി, എം. പ്രദീപ് എന്നിവർ സംസാരിച്ചു.