കൊല്ലങ്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും, ആരോഗ്യ പ്രവർത്തകർക്കും ആദരം അർപ്പിച്ച് മഹാത്മാ ഗാന്ധിയുടെ ജന്മദിനം
വിജയ ദിവസമായി ബി.ഡി.ജെഎസ് ആചരിച്ചു. നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോ. അരുൺ രാജിനെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർമാരെയും ആദരിച്ചു. ഗാന്ധിജിയുടെ ഛായാചിത്ര ത്തിൽ പുഷ്പാർച്ചനയും മധുരപലഹാര വിതരണം നടത്തി. ചടങ്ങിൽ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് നെമ്മാറ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ദിവാകരൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ, വി. സതീഷ്, വി. സുദേവൻ, സി. കാശു, സി. രാജേഷ്, ആർ. ജയകുമാർ എന്നിവർ സംസാരിച്ചു.