അഗളി: ഗാന്ധിജയന്തി ദിനത്തിൽ 'ആസാദ് ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പരിപാടിയുടെ ഭാഗമായി കോട്ടത്തറ ഗവ. ആർട്ട്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ശുചിത്വ സന്ദേശമായി പത്താം വളവ് ശുചിയാക്കി. മുക്കാലി ജംഗ്ഷനിൽ ഫ്ളാഷ് മോബും, തെരുവ് നാടകവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മരുതിമുരുകൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡന്റ് കെ.കെ. മാത്യു അദ്ധ്യക്ഷനായി. അംഗങ്ങളായ സിന്ധു, സൂസമ്മ കാളിയമ്മ, സിനി, മണ്ണാർക്കാട്രേഞ്ച് ഓഫീസർ സുബൈർ, ജി.ഇ.ഒ തങ്കമാൻ, ജോയിന്റ് ബി .ഡി. ഒതങ്കമാൻ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ. പ്രതാപൻ, ഗവ. കോളേജ് എൻ.എസ്. യൂണിറ്റ് ചാർജ്ജ് ഓഫീസർ ജയിംസ് എന്നിവർ സംസാരിച്ചു.