അലനല്ലൂർ: ബാലസംഘം സൗഹൃദസംഗമം അലനല്ലൂർ വില്ലേജ്തല ഉദ്ഘാടനം യുവ കവി മധു അലനല്ലൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അക്ഷയ് കൃഷ്ണ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദിവ്യാ തലാപ്പിൽ, പി.കെ. രാധാകൃഷ്ണൻ, കെ.പി. ഹരിദാസൻ, ടി.കെ. മൻസൂർ, ടി. മനോജ്, എൻ.ആർ. മനോജ് എന്നിവർ സംസാരിച്ചു. പി. അർജുൻ അദ്ധ്യക്ഷനായി. ആദർശ് നന്ദി പറഞ്ഞു.