chittur
കുത്തൊഴുക്കിൽപ്പെട്ടയാളെ അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോൾ

ചിറ്റൂർ: മൂലത്തറ ഡാം തുറന്നുവിട്ടതിനെ തുടർന്നുള്ള കുത്തൊഴുക്കിൽ ബൈക്കും യാത്രികനും ഒലിച്ചുപോയി. മൂലത്തറ ഡാമിനു താഴെ പുഴയിൽ നിലംപതിയിലാണ് അപകടം. നിലംപതി പാലത്തിലൂടെ ബൈക്കിൽ പോകുകയായിരുന്ന ഗോപാലപുരം ചുങ്കം സ്വദേശി നാഗരാജന്റെ മകൻ മുനിയപ്പനാണ് (34) അപകടത്തിൽപെട്ടത്. ശനിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയ മുനിയപ്പൻ പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തിൽ പിടിച്ചുനിന്നെങ്കിലും കരയ്‌ക്കെത്താനായില്ല. തുടർന്ന് ചിറ്റൂരിൽ നിന്നും അഗ്‌നിശമന സേനാംഗങ്ങളെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അഗ്‌നി രക്ഷാ നിലയം സീനയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എം. രമേഷ് കുമാർ, കെ. അപ്പുണ്ണി, ബി.ആർ. അരുൺകുമാർ, പി.എസ്. സന്തോഷ് കുമാർ, എസ്.ര മേഷ്, വി. രമേഷ്, പി.എം. മഹേഷ്, എൻ.ആർ. റഷീദ്, എം. സുജിൻ, പി.സി. ദിനേഷ്, ഹോം ഗാർഡ് മാരായ എം. രവി, സി. ഗോ പാലൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.