തൃത്താല: കപ്പൂർ പഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം. രാധിക അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആമിനക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, സൽമടീച്ചർ, കെ.ടി. അബ്ദുള്ളക്കുട്ടി, രാഖി എന്നിവർ പങ്കെടുത്തു.