alanallur
വള്ളുവനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ഗ്രോബാഗ് യൂണിറ്റ് വിതരണം.

അലനല്ലൂർ: വള്ളുവനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ 10 ഗ്രോ ബാഗ് അടങ്ങിയ ഒരു യൂണിറ്റ് 100 വീട്ടുകാർക്ക് നൽകുന്ന പദ്ധതി ആരംഭിച്ചു. സംഘം ചെയർമാൻ കാസിം ആലായൻ അദ്ധ്യക്ഷനായി. പഞ്ചായത്തിലെ മികച്ച കർഷകയായി തിരഞ്ഞെടുക്കപ്പെട്ട കളത്തിൽ സുഹ്‌റ മുൻ പഞ്ചായത്ത് പ്രസിഡന്റ് കാപ്പിൽ സുലൈഖയ്ക്ക് ഗ്രോ ബാഗ് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. കരീം അലനല്ലൂർ, ഷെരീഫ് പാലക്കണ്ണി, മുനവിർ അഹമ്മദ്, സിദ്ദിഖ് കളത്തിൽ, സലാം നാലകത്ത്, സി. സെയ്തലവി , എ.വി. ഹംസപ്പ, അക്കര ഷാജി, പി. ലത്തീഫ്, സൻജു എന്നിവർ സംസാരിച്ചു.