pig-attack
പരിക്കേറ്റ പ്രിയ ആശുപത്രിയിൽ

കൊല്ലങ്കോട്: പന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. നെന്മേനി, കിഴക്കെ പറമ്പ് സൂര്യപ്രകാശിന്റെ ഭാര്യ പ്രിയയ്ക്ക് (44) ആണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് വീടിനു സമീപത്തെ പാശേഖരത്ത് വച്ചാണ് പന്നി ആക്രമിച്ചത്. നെഞ്ചിലും ഇടതു കൈക്കുമാണ് പരിക്ക്. ഇടിച്ച് താഴെ വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. രക്ഷപ്പെടാനായി പന്നിയെ തട്ടി മാറ്റുന്നതിനിടെയാണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. ജില്ലാ ആശുപത്രിൽ ചികിത്സ തേടി.