കടമ്പഴിപ്പുറം : ഹൈസ്‌കൂളിൽ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. വിദ്യാർത്ഥികൾ ഗാന്ധിയൻ തത്വങ്ങൾ പ്രതിപാദിക്കുന്ന സംഹിതകൾ ഉൾപ്പെട്ട വാൾ മാഗസിൻ തയ്യാറാക്കി. പുഷ്പാർച്ചനയും നടന്നു. പ്രധാനദ്ധ്യാപകൻ ദിലീപ്, എൻ.സി.സി ഓഫീസർ കൃഷ്ണകുമാർ, അദ്ധ്യാപകരായ നാരായണൻ മൂസത്ത്, ലീല, എസ്. ശ്രീജ, കെ. ശ്രീജ, സുജിത സംസാരിച്ചു. മധുരവിതരണം നടത്തി.