1
കൊഴിഞ്ഞാമ്പാറ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ കൂട്ടയോട്ടം.

ചിറ്റൂർ: 'കളിസ്ഥലങ്ങൾ ഉണരട്ടെ, ലഹരിമുക്ത യുവത വളരട്ടെ ' എന്ന മുദ്രാവാക്യവുമായി കൊഴിഞ്ഞാമ്പാറ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ എഴുപതോളം യുവതി യുവാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് വടകരപ്പതിയിൽ നിന്നും നാട്ടുകൽ വരെ 12 കിലോമീറ്റർ ദൂരം കൂട്ടയോട്ടം സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്ളാഗ് ഓഫ് വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ നിർവഹിച്ചു. ചിറ്റൂർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ശ്രീപദം സിംഗ്, ദർശൻ എന്നിവർ വിശിഷ്ടാതിഥികളായി. കൊഴിഞ്ഞാമ്പാറ പൊലീസ് ഐ.എസ്.എച്ച്.ഒ ശശിധരൻ അദ്ധ്യക്ഷനായി. നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ, കൊഴിഞ്ഞാമ്പാറ പൊലീസ് സബ് ഇൻസ്‌പെക്ടർ ജയപ്രസാദ് ആശംസകൾ അറിയിച്ചു. കൊഴിഞ്ഞാമ്പാറ ജനമൈത്രി ബീറ്റ് ഓഫീസർ ബിന്ദു നന്ദി അറിയിച്ചു.