ഒറ്റപ്പാലം: എൽ.എസ്.എൻ കോൺവെന്റിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിലെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം ആപ്പേപ്പുറം വടക്കേതിൽ രാധാകൃഷ്ണൻ - ബിന്ദു ദമ്പതികളുടെ മകൾ അഹല്യ (11) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അഹല്യയെ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഒറ്റപ്പാലം പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുന്നു.