111
മഴയെ തുടർന്ന് നല്ലേപ്പിള്ളിയിൽ കെ.സച്ചിദാനന്ദന്റെ കൊയ്ത്തിനു പാകമായ നെൽച്ചെടികൾ വീണു കിടക്കുന്നു.

ചി​റ്റൂ​ർ​:​ ​വി​ള​വെ​ടു​പ്പ് ​സ​മ​യ​ത്തു​ണ്ടാ​യ​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​നെ​ൽ​ച്ചെ​ടി​ക​ൾ​ ​വീ​ണു​ന​ശി​ക്കു​ന്നു.​ ​ഒ​ന്നാം​വി​ള​യു​ടെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​പ​ല​വി​ധ​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ ​ക​ർ​ഷ​ക​ർ​ക്ക് ​ഇ​തു​ ​കൂ​ടി​യാ​യ​തോ​ടെ​ ​വ​ൻ​ ​തി​രി​ച്ച​ടി​യാ​ണ്.​ ​പ്ര​ദേ​ശ​ത്തെ​ ​നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ​ ​ഓ​ല​ക​രി​ച്ച​ൽ,​ ​മ​ഞ്ഞ​ളി​പ്പ്,​ ​വ​രി​പ്പൂ,​ ​വി​ത്തി​ൽ​ ​ക​ല​ർ​ന്ന​ ​മൂ​പ്പ് ​കു​റ​ഞ്ഞ​ ​നെ​ല്ല് ​മു​മ്പേ​ ​ക​തി​രാ​യ​ത് ​തു​ട​ങ്ങി​യ​വ​യാ​ണ് ​വി​ള​ ​ഇ​റ​ക്കി​യ​തു​ ​മു​ത​ൽ​ ​നാ​ശ​ത്തി​ന്റെ​ ​രൂ​പ​ത്തി​ൽ​ ​ക​ർ​ഷ​ക​രെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.​ ​ഈ​ ​സീ​സ​ണി​ൽ​ ​ആ​ദ്യം​ ​വി​ത​ച്ച​ത് ​കൊ​യ്‌​തെ​ടു​ത്ത​ ​ക​ർ​ഷ​ക​ർ​ക്കാ​ണെ​ങ്കി​ൽ​ ​പാ​തി​ ​പ​തി​രാ​ണ് ​ല​ഭി​ച്ച​ത്.​ ​സാ​ധാ​ര​ണ​ ​ഒ​രേ​ക്ക​റി​ൽ​ ​നി​ന്നും​ ​കി​ട്ടി​യി​രു​ന്ന​ ​നെ​ല്ലി​ന്റെ​ 50​-​ 60​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​പ​ല​ർ​ക്കും​ ​ഇ​ക്കു​റി​ ​ല​ഭി​ച്ചി​ട്ടു​ള്ള​ത്.​ ​നി​ല​വി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​ക​ർ​ഷ​ക​ർ​ക്കും​ ​ക​ന​ത്ത​ ​ന​ഷ്ട​മാ​ണ് ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.