kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശങ്കരമംഗലം യൂണിറ്റ് ജനറൽ ബോഡിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശങ്കരമംഗലം യൂണിറ്റ് ജനറൽ ബോഡിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പട്ടാമ്പി നക്ഷത്ര റീജൻസിയിൽ നടന്നു. യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.എ. റസാഖ് അദ്ധ്യക്ഷയായി. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ്, സെക്രട്ടറി പ്രജിത്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.പി.എ. റസാഖ് (പ്രസിഡന്റ്), എൻ.ടി. ഹൈദർ (ജനറൽ സെക്രട്ടറി), മനോജ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.