inogration
പള്ളിപ്പുറം സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നീതി സൂപ്പർ മാർക്കറ്റ് സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: പള്ളിപ്പുറം സർവീസ് കോ- ഓപറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നീതി സൂപ്പർ മാർക്കറ്റ് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മോഹൻദാസ് അദ്ധ്യക്ഷനായി. ഷൊർണ്ണൂർ സർവീസ് കോ- ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ. ഉണ്ണിക്കൃഷ്ണൻ ആദ്യവിൽപ്പന നടത്തി. ഡോ. പി.എം. ചന്ദ്രശേഖരൻ ഏറ്റുവാങ്ങി. സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, സെക്രട്ടറി വി.ടി. ചന്ദ്രിക, ബാങ്ക് ഡയറക്ടർമാരായ ടി. സുരേന്ദ്രൻ, പി. പ്രമോദ് ബാലകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, എ. ഇന്ദിര, എ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.