inogration
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം ഡിവൈ.എസ്.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ താണാവു മുതൽ ധോണി വരെയുള്ള പാതയോരവും, പരിസര പ്രദേശങ്ങളും ശുചീകരിച്ചു. സർക്കാർ സ്ഥാപനങ്ങളായ സോഷ്യൽ ഫോറസ്റ്ററി, ഹേമാംബിക പൊലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനമായ ലീഡ് കോളേജ്, മറ്റു സന്നദ്ധ സംഘടനകളായ വ്യാപാര വ്യവസായി ഏകോപന സമിതി, സൗഹൃദ വേദി, സ്പാർക്ക്, ലെൻസ് ഫെഡ്, നന്മ എന്നിവർ പങ്കാളികളായി. പരിപാടി ഡിവൈ.എസ്.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മനോജ് കെ. മൂർത്തി, ഡോ. തോമസ് ജോർജ്, സുനിത, എസ്. മോഹനൻ എന്നിവർ പങ്കെടുത്തു.