ശ്രീകൃഷ്ണപുരം: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ശുചീകരണ വാരാഘോഷം രണ്ടു മുതൽ എട്ടുവരെ നടക്കും. വാരാഘോഷം ഉദ്ഘാടനം പൂക്കോട്ടു കാളികാവ് ഭഗവതി ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പി.കെ. വിജയകുമാരി, കെ. അശോക് കുമാർ, പി.എം. നാരായണൻ, ടി. പങ്കജാക്ഷൻ, എക്സിക്യൂട്ടിവ് ഓഫീസർ കെ. ശശികാന്ത് എന്നിവർ പങ്കെടുത്തു.