പാലക്കാട്: മുണ്ടൂർ ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ വിമല റാണി സാന്ത്വന സദനത്തിൽ ഗാന്ധി ജയന്തി ആഘോഷവും പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ ഗാന്ധിദർശൻ സമിതി മണ്ഡലം ചെയർമാൻ പി. രാമദാസ് അദ്ധ്യക്ഷനായി. ഗാന്ധി ദർശൻ സമിതി ജില്ലാ സെക്രട്ടറി മുണ്ടൂർ രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. വാസു, കെ.എം. ബഷീർ, ജോതി പ്രസാദ്, കെ.എം. റിയാസ്, പി.കെ. രാജേഷ്, എം.വി. രാവുണ്ണി, കെ. ബാലൻ എന്നിവർ സംസാരിച്ചു.