patha
ചെമ്മണാംമ്പതി തേക്കടി വനപാതയുടെ ഒന്നാംവാർഷിക ആഘോഷത്തോടനുബന്ധിച്ച് മലയടിവാരത്തിൽ നടന്ന പരിപാടി.

കൊല്ലങ്കോട്: ചെമ്മണാംപതി തേക്കടി വനപാതയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. ഊരുമൂപ്പൻ രാമൻകുട്ടിയുടെ നേതൃത്വത്തിലാണ് മലയിറങ്ങി ചെമ്മണാംപതി മലയടിവാരം വനം വകുപ്പിന്റെ പ്രധാന പ്രവേശന കവാടത്തിന് മുന്നിലാണ് ആഘോഷിച്ചത്. ചടങ്ങിൽ ഊരുമൂപ്പനെ കെ. ബാബു പൊന്നാടയണിയിച്ച് സ്വീകരിച്ചു. സർക്കാറിൽ നിന്നും അനുകൂല തീരുമാനമെടുക്കാനും തൊഴിലുറപ്പ് പദ്ധതിൽ ഉൾപ്പെടുത്തി തൊഴിൽദിനങ്ങൾ നൽകിയതിനും പാതയുടെ സംരക്ഷണഭിത്തി നിർമ്മാണത്തിന് പ്രത്യേക ഫണ്ട് അനുവദിച്ചതിനും ഊരുമൂപ്പൻ രാമൻകുട്ടിയെ എം.എൽ.എ ആദരിച്ചു. നാടൻ പാട്ടുകാരൻ പ്രണയം ശശിയുടെ നാടൻപാട്ടും അരങ്ങേറി. കോൺഗ്രസ് ഡി.സി.സി പ്രസിഡന്റ് മാധവന്റെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും വിതരണം ചെയ്തു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, അഡ്വ. സിയാവുദ്ദീൻ എന്നിവർ പങ്കെടുത്തു.