ചിറ്റൂർ: മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ പ്രോഗ്രസീവ് യൂത്ത് സെന്റർ ഗാന്ധിസ്മൃതി സംഗമം നടത്തി. സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് യൂത്ത് സെന്റർ പ്രസിഡന്റ് എസ്. വിവേക് കുമാർ അദ്ധ്യക്ഷനായി. പ്രോഗ്രസീവ് യൂത്ത് സെന്റർ ബോർഡ് മെമ്പർമാരായ പി. മധുസൂദനൻ, എ.എം. ജോഷിത്ത്, ജനറൽ സെക്രട്ടറി പി. ആകാശ്, കെ. സമ്പത്ത്, വി. രാജശേഖരൻ, സി. മുരുകൻ, എം. അക്ഷയ് എന്നിവർ പങ്കെടുത്തു.