arrest
മണികണ്ഠൻ.

പാലക്കാട്: പറളി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ. അജിത്തിന്റെ നേതൃത്വത്തിൽ പറളി കിണാവല്ലൂർ പ്രദേശത്തു നടത്തിയ പരിശോധയിൽ ചാരായം വാറ്റിയ യുവാവ് അറസ്റ്റിൽ. കിണാവല്ലൂർ പാപ്പന്റെ മകൻ മണികണ്ഠൻ (38) ആണ് അറസ്റ്റിലായത്. ചാരായം വാറ്റുന്നതിനിടെ മൂന്ന് ലിറ്റർ ചാരായം, 18 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതമാണ് പ്രതിയെ പിടികൂടിയത്. പരിശോധയിൽ പ്രിവന്റീവ് ഓഫീസർ ജിഷു ജോസഫ്, സി.ഇ.ഒമാരായ അഖിൽ, പ്രമോദ്, നിഷാദ്, അജിത എന്നിവർ പങ്കെടുത്തു.