darna
കർഷക കോൺഗ്രസ് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്യുന്നു.

പുതുശ്ശേരി: മലബാർ സിമന്റ് ഫാക്ടറിക്കു വേണ്ടി പണ്ടാരത്തുമലയിൽ ഖനനം ചെയ്യുന്നത് മേഖലയിലെ കൃഷി, പരിസ്ഥിതി, കുടിവെള്ളം, വന്യമൃഗങ്ങളുടെ ആവസമേഖല, ജൈവ സമ്പത്തിന്റെ നാശം ഉൾപ്പെടെ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. എസ്.കെ. ജയകാന്തൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ. ആനന്ദകൃഷ്ണൻ, ഇ.എം. ബാബു, രവീന്ദ്രൻ വള്ളിക്കോട്, എം. നടരാജൻ, പി. മുരുകാനന്ദൻ, ഡി. രമേശ്, വി. മോഹൻദാസ്, എം. നടരാജൻ, യു. പ്രഭാകരൻ, കെ. ശിവരാജേഷ്, കെ. സഹദേവൻ, കെ.ബി. സുഗതൻ, പി.ബി. ഗിരീഷ്, ആർ. വിഷ്ണുദാസ്, ഗീത, രാജേശ്വരി, മിൻമിനി എന്നിവർ സംസാരിച്ചു.