ഷൊർണൂർ: ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം നേരിട്ട കോട്ടയം എരുമേലി ഗ്രാമപഞ്ചായത്ത് അംഗം ഇ.ജെ ബിനോയിയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആവശ്യത്തിനായി ഭാര്യക്കൊപ്പം രാജസ്ഥാനിൽ പോയി മടങ്ങുന്നതിനിടെ ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് ഹൃദയാഘാതമുണ്ടായത്. ട്രെയിനിൽ കുഴഞ്ഞുവീണ ബിനോയി യെ ഷൊർണൂർ റെയിൽവേ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചു. ബിനോയ്ക്ക് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തി. നിലവിൽ ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.