ഷോളയൂർ: സമ്പൂർണ വാക്സിനേഷൻ കരസ്ഥമാക്കി അട്ടപ്പാടിയിലെ ഷോളയൂർ കുടുംബ ആരോഗ്യകേന്ദ്രം. ഷോളയൂർ പഞ്ചായത്തിലെ പത്തു വാർഡുകളും, ആറു വിദൂര ഊരുകൾ ഉൾപ്പെടെ 32 ആദിവാസി ഊരുകളും അടങ്ങിയതാണ് ഷോളയൂർ കുടുംബ ആരോഗ്യകേന്ദ്രം. ഷോളയൂർ കുടുംബ ആരോഗ്യകേന്ദ്രം സമ്പൂർണ വാക്സിനേഷനു വേണ്ടി പ്രയത്നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും കുടുംബ ആരോഗ്യകേന്ദ്രത്തിന് ആദരവായി ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി ഫലകം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുസ്തഫ നൽകുകയും ചെയ്തു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനമോൾ ഉദ്ഘാടനം ചെയ്തു. ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി അദ്ധ്യക്ഷനായി. ഷോളയൂർ കുടുംബ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുസ്തഫ, ഷാജു, ജിതേഷ്, ലത, ശാലിനി, രവി, മണി, പഴനിസ്വാമി, മാധവൻ, കല്പന, അനിത, വേലമ്മൾ, രുഗ്മിണി, ഡോ.പ്രേംജിത്, ഡോ. അസ്മ, ഡോ.അമിർ, ഡോ. അരുൺ അൽഫോൺസ് എന്നിവർ പങ്കെടുത്തു.