പാലക്കാട്: ബി.ജെ.പി പാലക്കാട് ജില്ലാ അദ്ധ്യക്ഷനായി ചുമതലയേൽക്കുന്ന കെ.എം. ഹരിദാസിന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ മേലാമുറി ജംഗ്ഷനിൽ സ്വീകരണം നൽകി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ. ലക്ഷ്മണൻ, ഉപാദ്ധ്യക്ഷൻ എം. സുനിൽ, സി. മധു, എം. ഹരി, ജി. ശിവദാസ്, ജി. സുരേഷ്, വിഷ്ണു ഗുപ്ത, എ. അനീഷ്, ആർ. ദിനേശ്, ഹരി പട്ടിക്കര എന്നിവർ നേതൃത്വം നൽകി.