നെന്മാറ: ശുചിത്വത്തിലൂടെ രാഷ്ട്ര നിർമ്മാണം എന്ന ആശയത്തിന്റെ ഭാഗമായി നെല്ലിക്കുളങ്ങര ദേവീക്ഷേത്രക്കുളവും പരിസരങ്ങളും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. നെല്ലിയാമ്പതി വനസംരക്ഷണ സമിതി കോ- ഓർഡിനേഷൻ കമ്മിറ്റി, സെന്റർ ഫൊർ ലൈഫ് സ്‌കിൽ ലേണിംഗ്, എക്‌സൈസ് ജീവനക്കാർ, നെന്മാറ അക്വാറ്റിക് ക്ലബ്, ജൂനിയർ ചേംബർ ഇന്റർനാഷണൽ നെന്മാറ ലോം, ലയൺസ് ഇന്റർനാഷണൽ പാലക്കാട് ചേംബർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, അശോക്, അനൂപ് ചന്ദ്രൻ, എസ്. ബാബു, ആർ. രാധാകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.