പാലക്കാട്: സർവീസ് പെൻഷൻകാർക്ക് അർഹതപ്പെട്ട പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കുന്നതിൽ പിണറായി സർക്കാർ മനോഭാവം കാണിക്കരുതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പെൻഷൻകാർക്കുള്ള ആരോഗ്യ ചികിത്സാ പദ്ധതിയും അർഹമായ മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ കെ.എസ്.എസ്.പി.എ പാലക്കാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. വേലായുധൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ബാലൻ, എം. പോൾ, എം. ഉണ്ണിക്കൃഷ്ണൻ, പുത്തൂർ രാമകൃഷ്ണൻ, കെ. ചാത്തൻ, കെ. രാമനാഥൻ, കെ.എം.എം. റഷീദ്, ജമീല റഷീദ്, എ. സത്യൻ, എ. ഗോപിനാഥൻ, കെ. ജയറാം, ചിറ്റീർ ചന്ദ്രൻ, വനജ ദളാക്ഷൻ എന്നിവർ സംസാരിച്ചു.