പാലക്കാട്: ഭാരതീയ ജനതാ പാർട്ടി പാലക്കാട് ജില്ലാ അദ്ധ്യക്ഷനായി കെ.എം. ഹരിദാസ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ അദ്ധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസും ജില്ലാ ഭാരവാഹികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിയുക്ത സംസ്ഥാന ട്രഷറർ കൂടിയായ അഡ്വ. ഇ. കൃഷ്ണദാസ് പുതിയ അദ്ധ്യക്ഷനെ കിരീടം അണിയിച്ച് മധുരം നൽകി അദ്ധ്യക്ഷ കസേരയിലിരുത്തി. ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ, ദേശീയ കൗൺസിൽ അംഗം വി. രാമൻകുട്ടി, എൻ. ശിവരാജൻ എന്നിവർക്കൊപ്പം ജില്ലാ മണ്ഡലം മോർച്ച നേതാക്കളും, വിവിധ മണ്ഡലങ്ങളിൽ നിന്നുമെത്തിയ പ്രവർത്തകരും അദ്ദേഹത്തെ പൊന്നാടയണിയിച്ചു.