പാലക്കാട്: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇടതുഭരണത്തിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിലും, പത്തു വർഷത്തിനു മുമ്പുള്ള ശമ്പളം പരിഷ്‌കരിക്കാത്തതിലും പ്രതിഷേധിച്ച് ബി.എം.എസ് യൂണിയനായ എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തി. കെ.എസ്.ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ ധർണയിൽ ജില്ലാ വൈസ്പ്രസിഡന്റ് എൻ.കെ. കണ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.വി. രമേഷ് കുമാർ , ജില്ലാ ട്രഷറർ പി.ആർ. മഹേഷ് , പ്രമോദ്, കെ.പി. രാധാകൃഷ്ണൻ , എൻ. കാളിദാസ് , ദിനേശ്. എൻ. കുട്ടി, ശശാങ്കൻ,എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൽ. രവിപ്രകാശ്, സി. രാജഗോപാൽ, അനീഷ്, കെ. വിനോദ്, തുളസീദാസ് , വി. കണ്ണൻ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.