1
വേലായുധൻ നിർമ്മിച്ച പാവകൾ.

പട്ടാമ്പി: പെരുന്തച്ചന്റെയും മകന്റെയും ഒരു കഥയുണ്ട്. ഒരു പാലത്തിലൂടെ നടന്ന് വരുന്ന ആളുടെ ദേഹത്തേക്ക് പെരുന്തച്ഛന്റെ പാവ വെള്ളം തുപ്പുന്നതും ഇതിന് മറുപടിയായി പെരുന്തച്ചന്റെ മകൻ നിർമ്മിച്ച പാവ പെരുന്തച്ഛന്റെ പാവയുടെ മുഖത്തടിയ്ക്കുമ്പോൾ പാവ തുപ്പുന്ന വെള്ളം ദിശ മാറി പോയി പാലത്തിലൂടെ നടക്കുന്ന യാത്രക്കാരൻ തുപ്പ് കിട്ടാതെ രക്ഷപ്പെടുന്നതുമാണ് കഥ.

ഈ കഥയെ അനുസ്മച്ച് വെള്ളം തുപ്പുന്ന പാവയെ നിർമ്മിച്ചിരിക്കുകയാണ് ആറങ്ങോട്ടുകര കുണ്ടും പുള്ളി വീട്ടിൽ ഉണ്ണി എന്ന വേലായുധൻ. 45 വർഷക്കാലമായി മരപ്പണി രംഗത്തുള്ള ഉണ്ണി ആറ് വർഷം മുമ്പ് ഏടാകൂടത്തിന്റെ പണിയിലേക്ക് തിരിഞ്ഞു. ഇന്ന് നിരവധി ഏടാകൂടങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഉണ്ണി എന്ന വേലായുധൻ.
ഒരു പ്രതലത്തിൽ പാലവും മറ്റും സെറ്റ് ചെയ്ത് ഒരു പാവ താഴേ നിന്നും മുകളിലേക്ക് പൊങ്ങി വന്ന് വെള്ളം തുപ്പുന്നതും , ഇതേ സമയം പാലത്തിൻ മുകളിൽ നിൽക്കുന്ന പാവ വെള്ളം തുപ്പുന്ന പാവയുടെ മുഖത്തടിയ്ക്കുന്നതുമാണ് ഇപ്പോൾ നിർമ്മിച്ചിട്ടുള്ളത്.
മക്കളായ മണികണ്ഠൻ എന്ന മാണിക്യനും, മനോഹരൻ എന്ന മനോസോപാനവും പഞ്ചവാദ്യ കലാകാരന്മാരും ഏടാകൂടം തുടങ്ങിയ മറ്റ് പല കൈവേലകളും നിർമ്മിക്കുന്നതിൽ ശ്രദ്ധ പിടിച്ച് പറ്റിയവരുമാണ്.

ഒരു മാസത്തിലേറെ സമയമെടുത്താണ് ഇത് നിർമ്മിച്ചത്. രണ്ടായിരം രൂപയിലേറെ പാവ നിർമ്മാണത്തിന് ചെലവ് വന്നു. വെള്ളത്തിന് പകരമായി ഇപ്പോൾ സാസിറ്റൈസറും പാവയിൽ പരിക്ഷിക്കാം.

- വേലായുധൻ