1
കെ.എസ്.ടി.എ ഉപജില്ലാ പ്രതിഭോത്സവം 2021 കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കെ.എസ്.ടി.എ ഉപജില്ലാ പ്രതിഭോത്സവം 2021 സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു സമ്പൂർണ എ പ്ലസ് നേടിയ ഉപജില്ലയിലെ അദ്ധ്യാപകരുടെ മക്കളെയും വിവിധ മേഖലകളിൽ സർഗാത്മകത തെളിയിച്ച അദ്ധ്യാപകരെയും കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി ആദരിച്ചത്.
അനുമോദന സദസ് കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. റൂറൽ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ
ഉപജില്ലാ പ്രസിഡന്റ് പി.എം. മധു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ആർ. മഹേഷ്‌കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എം. കൃഷ്ണദാസ്, എ.ആർ. രവിശങ്കർ, എ. മുഹമ്മദലി, വി. ഉഷാദേവി, കെ.ടി. ഭക്തഗിരീഷ്, കെ. ലത, കെ.കെ. മണികണ്ഠൻ, ജി.എൻ. ഹരിദാസ് , ഷൈൻ ശങ്കർദാസ് എന്നിവർ സംസാരിച്ചു.