പാലക്കാട്: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഇന്ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10.30ന് നെന്മാറ നിയോജക മണ്ഡലം എൻ.സി.പി ഓഫീസ് കൊല്ലങ്കോട് ഉദ്ഘാടനത്തിലും 11.30ന് വണ്ടാഴി പഞ്ചായത്ത് എൻ.സി.പി ഓഫീസ് മുടപ്പല്ലൂരിൽ ഉദ്ഘാടനത്തിലും പങ്കെടുക്കും. വൈകീട്ട് മൂന്നിന് ഒറ്റപ്പാലത്ത് നടക്കുന്ന മണ്ഡലം ഓഫീസ് ഉദ്ഘാടനം, 4.30ന് പട്ടാമ്പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിലും ഇരുനേതാക്കളും പങ്കെടുക്കുമെന്ന് എൻ.സി.പി പാലക്കാട് ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി അറിയിച്ചു.