joint-council

പാലക്കാട്: പഞ്ചായത്ത് വകുപ്പിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ മാനദണ്ഡ വിരുദ്ധ സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിൽ ധർണ നടത്തി. ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ. അംജിത്ഖാൻ അദ്ധ്യക്ഷനായി. സർക്കാർ തീരുമാനപ്രകാരം എല്ലാ വകുപ്പുകളിലും ഓൺലൈൻ സ്ഥലമാറ്റം വേണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. പ്രജിത, സംസ്ഥാന കൗൺസിൽ അംഗം രാജൻ, ജില്ലാ ട്രഷറർ സുരേഷ് ബാബു, ജില്ലാ സെക്രട്ടറി പി.ഡി. അനിൽ കുമാർ, എം.എസ്. അനിൽകുമാർ, വി. മണികണ്ഠൻ, ആർ. മനോജ് കുമാർ, ഐ. ഇന്ദു, ബാബുദാസ്, മുസ്തഫ, സന്തോഷ് കുമാർ, സുനിലൂയിസ്, പി. കണ്ണൻ ബാബു, ഷിജു വർഗീസ് എന്നിവർ പങ്കെടുത്തു.