കടമ്പഴിപ്പുറം: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മികച്ച ഭൗതിക സൗകര്യങ്ങൾ ഉണ്ടായിട്ടും രോഗികൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് പൊതു ജനാരോഗ്യ സംരക്ഷണ സമിതി യോഗം. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വയോജനങ്ങൾക്കുള്ള സായംസന്ധ്യ പദ്ധതി നിറുത്തിവച്ച നടപടിയിലും ഐ.പി രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിലും സമിതി ആശങ്ക രേഖപ്പെടുത്തി. സമിതി ഭാരവാഹികൾ പി. ബാലകൃഷ്ണൻ, നാരായണൻ മൂസത്ത് സംസാരിച്ചു.