പട്ടാമ്പി: കൊവിഡ് സ്പെഷ്യൽ ആശുപത്രിയായി പ്രവർത്തിച്ചു വന്നിരുന്ന പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ കൊവിഡ് ചികിത്സ അവസാനിച്ചു. കൊവിഡ് രോഗികളെ ഇനി മുതൽ മാങ്ങോട്, കിൻഫ്രാ പാലക്കാട്‌ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് അയക്കേണ്ടതാണെന്നും താലൂക്ക് ആശുപത്രി ശുചീകരണത്തിന് ശേഷം 13 മുതൽ മെഡിക്കൽ സേവനങ്ങൾ തുടങ്ങുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.